Wednesday, May 10, 2006

ജനങ്ങള്‍ തിരിച്ചറിയുന്നു

ഇലക്ഷന്‍ ഫലങ്ങള്‍ വന്നു കൊന്ടിരിക്കുകയാണല്ലോ. 98 സീറ്റുകളോളം നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന്‍ തീര്‍ച്ചയായി. എന്നാല്‍ ഏറ്റവും പ്രധാനമായി തോന്നുന്നതു ഈ ഇലക്ഷനില്‍ ജനം കാണിച്ച തിരിച്ചറിവാണ്‍. തോല്‍ക്കേണ്ടവരെ കക്ഷിബന്ധങ്ങള്‍ക്കതീതമായി ജനം തിരഞ്ഞു പിടിച്ച് തോല്‍പ്പിച്ചു. അഴിമതി വീരന്‍ ബാലകൃഷ്ണപിള്ള, കുഴിയിലേക്കു കാലു നീട്ടിയിട്ടും അധികാരക്കൊതി മാറാത്ത ഗൌരിയമ്മ, സെക്സ് വീരന്‍ കുഞ്ഞാലിക്കുട്ടി, തട്ടിപ്പു വീരന്‍ മുരളീധരന്‍ എന്നിവരൊക്കെ പരാജയത്തിന്റെ പടുകുഴിയില്‍. എന്നാല്‍ മാധ്യമങ്ങളും ചില തത്പര കക്ഷികളും കൊട്ടിഘോഷിച്ച പോലെ ഒരു അച്യുതാ‍നന്ദന്‍ തരംഗമൊന്നും ദൃശ്യമായതുമില്ല. ബി.ജെ.പി ഇനിയും കേരള യാഥാര്ഥ്യങ്ങളെ ഉള്‍ക്കൊന്ടിട്ടില്ല എന്നും ഈ ഫലം തെളിയിക്കുന്നു.

രസകരമായ മറ്റൊന്നു വെള്ളാപ്പള്ളി എന്ന ചന്ത്രക്കാറനു സംഭവിച്ച ദുരന്തമാണ്‍. താനാണ്‍ കേരളം താങ്ങുന്നതെന്നു വീമ്പിളക്കി വേണുഗോപാലിനേയും വിഷ്ണുനാഥിനേയും തോല്‍പ്പിക്കാനിറങ്ങിയ വെള്ളാപ്പള്ളി ഇനി പകുതി മീശ വച്ചു നടക്കുന്നത് ജനം കാണും.

ഈ ജനവിധി യുവജനങ്ങള്ക്കനുകൂലം. അഴിമതിവീരന്മാരെയും വികസന വിരുദ്ധതയെയും ജനം ഒരു പോലെ തള്ളിക്കളയുന്നു. ഇതു തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ ഇടതു മുന്നണിക്കു നന്ന്. മുഖ്യമന്ത്രിക്കായുള്ള എന്റെ ചോയ്സുകള്‍:

1) പാലൊളി മുഹമ്മദ് കുട്ടി - അടുത്തു വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ഏറ്റവും ശക്തമായ കരുനീക്കം. ഇടതു പക്ഷം ലീഗിന്റെ നിര്‍ണായക കോട്ടകളില്‍ നടത്തിയ മുന്നേറ്റത്തെ നില നിര്‍ത്താനുള്ള ബെസ്റ്റ് ബെറ്റ്.

2) തോമസ് ഐസക് - വികസനം ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്കു മുന്‍പില്‍ പാര്‍ട്ടിക്കു വക്കാന്‍ കഴിയുന്ന ഏറ്റവും ശക്തമായ ചോയ്സ്.

3) അച്യുതാനന്ദന്‍ - അഴിമതിക്കു എതിരെ ഒരു പോരാളി.

5 പിന്മൊഴികള്‍:

Blogger ശ്രീജിത്ത്‌ കെ പറഞ്ഞു...

ആദ്യത്തെ പോസ്റ്റ് തന്നെ ഗൌരവപൂര്‍ണ്ണമാണല്ലോ. സ്വാഗതം കേരളീയന്‍. ഇതിപ്പോഴാണ് കാണുന്നത്, സോറി.

12:48 AM  
Blogger കിരണ്‍ തോമസ് പറഞ്ഞു...

കാര്യമായീ എന്തെങ്കിലും അച്ചുമാമ്മയും കൂട്ടരും ചെയ്യുമെന്ന് വലിയ പ്രതീക്ഷ ഒന്നും വേണ്ട.

ഗുരുദാസന്‍ മന്ത്രി അട്ടിമറി തൊഴില്‍ നിയമം പൊടി തട്ടി എടുത്ത്‌ കഴിഞ്ഞു.

എല്‍ ഡി എഫ്‌ എന്നും സംഘടിത തൊഴിലാളികള്‍ക്കു വേണ്ടിയാണ്‌ ഭരിച്ചിട്ടുളത്‌. അതിനാല്‍ പൊതുജനം എന്നും ബൂര്‍ഷായാണല്ലൊ

4:42 AM  
Blogger bloggerinme പറഞ്ഞു...

You are in a dreamworld, there's not much of a difference between LDF or UDF.

Look who is handling home ministry the no.1 gunda of kerala, the only thing we will hear from this new lot is blaming the Central Government for their failures and vise versa.

Fed up with this nonsense, can't take it anymore.

1:48 AM  
Anonymous കൂമന്‍ പറഞ്ഞു...

കേരളീയന്‍: എന്തേ തുടരാത്തത്? സമകാലീന വിഷയങ്ങളെപ്പറ്റി കൂടുതല്‍ പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

11:05 AM  
Blogger ദേവന്‍ പറഞ്ഞു...

ഇലക്ഷന്‍ കഴിഞ്ഞതോടെ ഈ ബ്ലോഗ്ഗിലെ താല്‍പ്പര്യം പോയോ?

ഇന്ന് ഒക്റ്റോബര്‍ ഒമ്പത്‌. ഈ പോസ്റ്റ്‌ ഇട്ടിട്ടു അഞ്ചു മാസം തികഞ്ഞു. ബാക്കി?

12:49 AM  

Post a Comment

ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍:

Create a Link

<< Home