Wednesday, October 18, 2006

നെയ്യാര്‍ ജലവും മാധ്യമമന:സാക്ഷിയും

നെയ്യാ‍ര്‍ ജലവും തമിഴ്‌നാടിന്‍ തീറെഴുതാനുള്ള വി.എസ്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കേരള ജനതയുടെ ജിഹ്വയായ മാധ്യമങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?

1. തമിഴ്‌നാട്ടില്‍ വലിയ താത്പര്യങ്ങളുള്ള മനോരമ ഗ്രൂപ്പിന്‍ ഇതൊരു വിഷയമേയല്ല
2. ദീപിക, മംഗളം, കേരളകൌമുദി, ദേശാഭിമാനി തുടങ്ങിയ കേസരിപ്പത്രങ്ങള്‍ ഈ വിഷയം അറിഞ്ഞ മട്ടില്ല.
3. മാതൃഭൂമിയും മാധ്യമവും മാത്രമാണ്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.

ഇന്നും കേരളത്തില്‍ 70 ശതമാനം ജനങ്ങള്‍ക്ക് ഉപയോഗയോഗ്യമായ കുടിവെള്ളം ലഭ്യമല്ല. ആകെ ഭൂമിയില്‍ ജലസേചന സൌകര്യമുള്ളത് 15% മാത്രം. തമിഴ്‌നാട് ഈ രംഗത്ത് വളരെ മുന്നിലാണ്‍. സ്വന്തം ജനങ്ങള്‍ക്ക് ലഭ്യമാക്കാതെ സൂക്ഷിച്ച സമ്പത്ത് അന്യന്‍ തീറെഴുതാന്‍ ഈ രാഷ്ട്രീയപാര്‍ട്ടി കാണിക്കുന്ന വ്യഗ്രത ആര്‍ക്കു വേണ്ടിയാണ്‍? നെയ്യാറിലെ ജലമില്ലെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ ജനങ്ങള്‍ കുടിക്കാനും കുളിക്കാനും എവിടെപ്പോകും?

മുല്ലപ്പെരിയാറും, ശിരുവാണിയും, പറമ്പിക്കുളം-ആളിയാറും പഠിപ്പിച്ച പാഠങ്ങള്‍ സൌകര്യപൂര്‍വ്വം മറക്കുന്ന വി.എസ് സര്‍ക്കാര്‍, പാവപ്പെട്ട മലയാളിയുടെ പുറകില്‍ കത്തിയാഴ്ത്തുമ്പോള്‍ മാധ്യമഭൂതങ്ങള്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നു. ഒരു മുഖം‌മൂടി കൂടി അഴിഞ്ഞു വീഴുന്നു.

7 പിന്മൊഴികള്‍:

Blogger പയ്യന്‍സ് പറഞ്ഞു...

കേരളത്തിന്‍റ്‍റെ ജലപ്രശ്നങ്ങള്‍ മര്യാദയ്ക്ക് അവതരിപ്പിക്കാനോ അവകാശപ്പ്പെട്ടതു നേടിയെടുക്കാനോ നമുക്കു കഴിയുന്നില്ല...

1:20 AM  
Blogger s.kumar പറഞ്ഞു...

മാധ്യമങ്ങള്‍ക്ക്‌ അവരവരുടേതായ താല്‍പ്പര്യങ്ങളും മറ്റും ഉണ്ടാകും എന്നത്‌ തീര്‍ച്ചയാണ്‌. ഇതു മാത്രമല്ല എന്തെ കൊക്കൊകോളാ സമരത്തിനും കേസുകള്‍ക്കും സംഭവിച്ചത്‌, എന്തുപറ്റി കേരളത്തില്‍ ഒരിടക്ക്‌ വിവാദമായ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചാകേസ്‌ അങ്ങിനെ എന്തെല്ലാം കാര്യങ്ങള്‍. പിന്നെ പ്രതിപക്ഷനേതാവെന്ന നിലയില്‍ വി.എസ്സ്‌ ഉയര്‍ത്തിക്കൊണ്ടുവന്ന കൊണ്ടുവന്ന പലതും അദ്ദേഹത്തിനു ഇപ്പോള്‍ പാരയായിരിക്കുകയണ്‌. പ്രധാന വകുപ്പൊന്നും അദ്ദേഹത്തിനില്ലാ സുഹൃത്തെ.

കേരളത്തിന്റെ ജലപ്രശ്നത്തില്‍ ആര്‍ക്കാ താല്‍പ്പര്യം.ചുമ്മാ ടി.വി ചര്‍ച്ചകളില്‍ ഒതുങ്ങും അത്രതന്നെ. കുടിവെള്ളത്തെക്കുറിച്ച്‌ തമിഴ്‌നാട്‌ ഗവണെമന്റ്‌ വളരെയധികം ബോധവാന്മാരാണ്‌. ഇന്നത്തെ മാത്രമല്ല വരും തലമുറയോടും " അതു യു.ഡി.ഫ്‌ ഗവണ്മെന്റിന്റെ കുറ്റാന്നും അല്ല എല്‍.ഡി.എഫിന്റെ കൊഴപ്പാന്നും പറഞ്ഞു ഇവരൊക്കെ വീണ്ടും വോട്ടു ചോദിക്കും."

ഇടതുപക്ഷം എന്നത്‌ വലതില്‍ നിന്നും വലിയ വ്യത്യാസം ഒന്നു ഇല്ലാ.പാലക്കാടന്‍ മട്ട മറ്റൊരു പാക്കറ്റില്‍ ഇറക്കുന്നൂന്നേ ഉള്ളൂ.

7:32 AM  
Blogger കേരളീയന്‍ പറഞ്ഞു...

കുമാര്‍,
അച്യുതാനന്ദന്‍ എല്ലാ കാര്യങ്ങളിലും ജാമ്യമെടുക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അദ്ദേഹം കാണിച്ച ആത്മാര്‍ഥതയെല്ലാം അധികാരത്തിനുള്ള ആര്‍ത്തി മാത്രമായിരുന്നുവെന്ന് തെരഞ്ഞെടുപ്പു വേളയില്‍ ജനം കണ്ടതാണ്‍. ഇപ്പോഴും മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ അദ്ദേഹം നടത്തുന്ന നഗ്നമായ കൈകടത്തലും നാം കാണുന്നതാണ്‍. അദ്ദേഹത്തിന്‍ ഇക്കാര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കുവാന്‍ കഴിയില്ലെങ്കി രാജി വച്ചിറങ്ങിപ്പോരാനുള്ള മര്യാദ കാണിക്കണം. കേരളം കണ്ട ഏറ്റവും വലിയ പൊയ്മുഖമാണ്‍ വി.എസ്. എന്ന് തോന്നുന്നു.

11:06 PM  
Anonymous snow diomand പറഞ്ഞു...

എന്തിനു മാധ്യമങളെ മാത്രം പറയണം ?തമിഴ്നാടിനു എന്തു തീറെഴുതി കൊടുത്താലും ഇവിടത്തെ ഒരു പ്രതിപക്ഷവും ഉണരില്ല.കാരണം അവിടെ വലതനും ഇടതനും ഒരുമിച്ചാ ഭരണം .പിന്നെ കേരളീയന്‍ ഒരു അരാഷ്ട്രീയത വളറ്ത്തുന്നുന്ടോ എന്നു സം ശയം .ചങലകള്ക്കപ്പുറം എന്തൊക്കെയോ നഷ്ടപ്പെടാനുള്ള പിണറായി സഖാക്കള്ക്കിടയില്‍  നമ്മുടെ വി.എസിനു ഇത്റയോക്കെയേ പറ്റത്തോള്ളൂ..

11:50 AM  
Blogger Siju | സിജു പറഞ്ഞു...

തമിഴ്നാട് ജലസേചന സൌകര്യത്തീല്‍ എങ്ങനെയാണ് കേരളത്തിനേക്കാള്‍ മുന്നിലാകുന്നത്. തമിഴ്നാടിന്റെ നാലിലൊന്നു മാത്രമുള്ള കേരളത്തില്‍ തമിഴ്നാടിനേക്കാള്‍ പുഴകളും തോടുകളുമുണ്ട്. മഴയുടെ കാര്യത്തിലും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും മുന്നിലാണു കേരളം. ഇവിടെ പെയ്തു വീഴുന്ന മഴവെള്ളത്തിന്റെ ഭൂരിഭാഗവും ഉപയോഗശൂന്യമായി കടലിലേക്കാണു മൊത്തം പോകുന്നത്. അതേ സമയം അവിടെ കിട്ടുന്ന മഴവെള്ളം അവര്‍ സൂക്ഷിച്ചുപയോഗിക്കുന്നു. ആ വെള്ളം വെച്ചു അവര്‍ ക്രിഷി ചെയ്തുണ്ടാക്കുന്നതാണ് ഇന്നു മലയാളികള്‍ ഭക്ഷിക്കുന്നത്.
കുടിക്കാന്‍ പോലും വെള്ളം കിട്ടാത്ത അവര്‍ കുളിക്കാത്തതിനു നമ്മള്‍ കളിയാക്കും. ജലദൌര്‍ഭല്യം എന്താണെന്നതു കേരളീയര്‍ ഒരിക്കലും അറിഞ്ഞിട്ടില്ല.
ഞങ്ങളുപയോഗിച്ചില്ലെങ്കിലും വേണ്ട, നിങ്ങള്‍ക്കു തരില്ല എന്നതാണ് കേരള്‍ത്തിന്റെ സമീപനം. തമിഴ്നാട് കേരളത്തിന്റെ ജലം കട്ടുകൊണ്ടു പോകുന്നതായി ഒരു ധാരണ മലയാളികളുടെ ഇടയില്‍ പരത്തിയിരിക്കുന്നത് ഇവിടത്തെ മനോരമയും മാത്രുഭൂമിയും ദീപികയുമടക്കമുള്ള മാധ്യമങ്ങളാണ്. നമുക്ക് ആവശ്യത്തിലധികമുള്ള ജലം അയല്‍‌സംസ്ഥാനവുമായി പങ്കു വെക്കുന്നത് തെറ്റായി കരുതുന്നതു മോശം ചിന്താഗതിയാണ്. കേരളത്തിനെക്കുറിച്ച് ഒരു മോശം അഭിപ്രാ‍യമുണ്ടാക്കാന്‍ മാത്രമേ അതു കൊണ്ട് കഴിയൂ

11:51 PM  
Blogger chithrakaranചിത്രകാരന്‍ പറഞ്ഞു...

നെയ്യാര്‍ ജലമോ മുല്ലപ്പെരിയാര്‍ വെള്ളമോ തമിഴ്‌നാടിനു കൊടുത്തോട്ടെ...അതാതു കാലത്തെ മാര്‍ക്കെറ്റു വില ഖജനാവില്‍ അടച്ചതിനു ശെഷമെ വെള്ളം തരു എന്നു പറയാനുള്ള ചങ്കൂറ്റമെങ്കിലും നമ്മുടെ ഭരണക്കക്ക്‌ ഇല്ലാതെ പോകുന്നതാണ്‌ സങ്കടം.

5:04 AM  
Blogger കേരളീയന്‍ പറഞ്ഞു...

സിജുവിന്റെ വാദം ശരിയല്ല എന്ന്‍ കേന്ദ്ര ജല കമ്മീഷന്റെയും സെന്‍സസ് വകുപ്പിന്റെയും കണക്കുകള്‍ പറയുന്നു. കേരള്‍ത്തിന്റെ മൊത്തം ജലലഭ്യത ഏകദേശം 1400 TMC ആയിരിക്കുമ്പോള്‍ തമിഴ്നാടിന്റേത് 2300 TMC ആണ്‍. 2001 സെന്‍സസ് പ്രകാരം ശുദ്ധജല ലഭ്യതയുള്ള തമിഴ്നാട് കുടുംബങ്ങള്‍ 70% ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 15% മാത്രം. കേരളീയര്‍ വ്യാപകമായി ഉപയോഗിക്കുന്ന കിണറ് വെള്ളത്തില്‍ അപകടകരമായ തോതില്‍ മാലിന്യങ്ങളും കീടനാശിനികളും കലര്‍ന്നിട്ടുള്ളതായി അടുത്തു നടന്ന സര്‍വെകളില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. സിജു ഈ വിവരങ്ങള്‍ ശ്രദ്ധിക്കുമല്ലോ. ഓരോ നദിയും ഓരൊ ആവാസവ്യവസ്ഥയാണ്‍. ഒരു നദിയിലും ആവശ്യത്തിലധികം വെള്ളമുണ്ടാവുക സാധ്യമല്ല.

http://www.censusindia.net/
http://cwc.nic.in/

2:07 AM  

Post a Comment

ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍:

Create a Link

<< Home