Tuesday, January 16, 2007

ബൂലോകത്തില്‍ ഒരു പുലി (അല്ല കടുവ)!

കൂട്ടുകാരേ,
ബൂലോകത്തിലേക്ക് ഒരു പുപ്പുലി കൂടി എത്തിയിരിക്കുന്നു. "countercurrents.org" എന്ന ഘോര സാമ്രാജ്യത്വ വിരുദ്ധ സൈറ്റിന്റെ ജീവാത്മാവും പരമാത്മാവുമായ ബിനു മാത്യു. ലോകമാകെ വായിക്കുന്ന എതിരൊഴുക്കുകളിലൂടെ സ്വതന്ത്ര പത്രപ്രവര്ത്തനത്തിന്‍ ആഗോളഭാഷ്യം സൃഷ്ടിച്ച ബിനു ഏറെ വര്‍ഷങ്ങളായി പത്രപ്രവര്‍ത്തനരംഗത്തുണ്ട്. അദ്ദേഹത്തിന്‍ ആഗോളതാപനം, അമേരിക്കന്‍ സാമ്രാജ്യത്വം, പീക്ക് ഓയില്‍ , വര്‍ഗ്ഗീ‍യത എന്നിങ്ങനെ ആഗോളമാനമുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ കൊച്ചു കേരളത്തെക്കുറിച്ച് പറയാനുള്ളത് ഇവിടെ വായിക്കാം.

http://countercurrentsmalayalam.blogspot.com/

countercurrents-ല്‍ പ്രത്യക്ഷപ്പെടുന്ന കനപ്പെട്ട ലേഖനങ്ങളില്‍ ചിലതെങ്കിലും പരിഭാഷപ്പെടുത്തി കൈരളിയെ സേവിക്കാന്‍ ബിനു തയ്യാറാവുമെന്നു പ്രത്യാശിക്കാം. നമ്മുടെ വക ഒരു കയ്യടി ബിനുവിന്‍.

4 പിന്മൊഴികള്‍:

Blogger അതുല്യ പറഞ്ഞു...

Pls link this to pinmozhi keraleeyan.

- അതുല്യ

11:17 PM  
Blogger കേരളീയന്‍ പറഞ്ഞു...

അതുല്യ പറഞ്ഞത് പോലെ ലിങ്ക് ചെയ്തിട്ടുണ്ട്...

12:37 AM  
Blogger paarppidam പറഞ്ഞു...

തീര്‍ച്ചയായും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു അതോടൊപ്പം മലയാളത്തില്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

3:42 AM  
Anonymous Anonymous പറഞ്ഞു...

കേരളത്തിന്റെ സമഗ്രമായ വികസനത്തിന്ന് അടിത്തറയിട്ട 1957ലെ ഇ എം എസ്‌ മന്ത്രിസഭയുടെ 50-വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ കേരളമുഖ്യമന്ത്രിയും പൊളിറ്റ്‌ ബ്യുറോ മെമ്പറുമായ സ: വി എസ്‌ അച്ചുതാനന്ദനെ പങ്കെടുപ്പിക്കാതെ മാറ്റി നിര്‍ത്താനുള്ള പിണറായി സിന്‍ഡിക്കേറ്റിന്റെ ബോധപൂര്‍വ്വമായ ശ്രമത്തില്‍ കേരള പിപ്പിള്‍സ്‌ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

സി പി എമ്മിന്റെ നേതൃത്വത്തില്‍ മേയ്‌ 7 നാണ്‌ കണ്ണൂരില്‍ വച്ച്‌ വമ്പിച്ച ബഹുജനറാലിയോടെ സമാപന സമ്മേളനം നടക്കുന്നത്‌.
സമാപന സമ്മേളനത്തില്‍ പിണറായി സിന്‍ഡിക്കേറ്റ്‌ അധിപനും കൂട്ടാളികളായ കോടിയേരി , ഇ പി ജയരാജന്‍ , പി കെ ശ്രിമതി, പിന്നെ എം വി ഗോവിന്ദന്‍ പങ്കെടുക്കുന്നത്‌.

സി പി ഐ എമ്മില്‍ വിഭാഗിയത വളര്‍ത്തി മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും ആത്മാര്‍ത്ഥതയുള്ള പ്രവര്‍ത്തകരെയും അവഗണിക്കാനും അപമാനികാനുമുള്ള പിണറായി സിഡിക്കേറ്റിന്റെ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ ജനരോഷം ഉയരണം.

കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച ധീരരായ രക്തസാക്ഷികളേയും പാര്‍ട്ടിക്കുവേണ്ടി ലാഭേച്ഛ നോക്കാതെ പണിയെടുക്കുന്ന പതിനായിരങ്ങളോടും പിണറായി സിന്‍ഡിക്കേറ്റുനടത്തുന്ന കടുത്ത അപരാധമാണ്‌ ഈ നെറികെട്ട വിഭാഗിയ പ്രവര്‍ത്തനം.

പിപ്പിള്‍സ്‌ ഫോറം അടിയന്തിയോഗത്തില്‍ പ്രസിഡണ്ട്‌ പി.സി ജയപ്രകാശ്‌ അധ്യക്ഷത വഹിച്ചു.

1:29 AM  

Post a Comment

<< Home