Sunday, April 01, 2007

ആനന്ദ് ജോണും മാധ്യമ സദാചാരവും

വിവാദങ്ങളില്‍ അഭിരമിക്കുകയും, മഞ്ഞച്ചെളിയിലുരുണ്ട് പിരളുകയും ചെയ്യുന്ന മലയാള പത്രങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്ന ഒരു ഇരയായിരുന്നു ആനന്ദ് ജോണ്‍. എന്നാല്‍ ഒരു പത്രവും ആനന്ദ് ജോണിനെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളെഴുതിയില്ല. ശില്‍പാ ഷെട്ടി സ്റ്റൈലില്‍ കുറഞ്ഞ പക്ഷം ഒരു വര്‍ഗ്ഗീയ വിവാദം പോലും ഉയര്‍ത്തിക്കൊണ്ട് വന്നില്ല. ഫാഷന്‍ ഡിസൈന്‍ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ മലയാളിയാണ്‍ ആനന്ദ് ജോണ്‍. അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ലൈംഗികാരോപണങ്ങള്‍ അമേരിക്കന്‍ കോടതിയുടെ പരിഗണനയിലാണുള്ളത്. അദ്ദേഹം ഇരയോ വില്ലനോ എന്നുള്ളത് കോടതികള്‍ കണ്ടെത്തട്ടെ.

ഒരു മലയാളി എന്ന പരിഗണന നല്‍കി ആനന്ദ് ജോണിനെ മലയാള പത്രങ്ങള്‍ ഒഴിവാക്കിയതാണെങ്കില്‍ അത് പ്രശംസിക്കപ്പെടേണ്ടതാണ്‍. എല്ലാ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഈ സദാചാരം ഉയര്‍ത്തിപ്പിടിച്ചെങ്കില്‍ എന്നാശിക്കുന്നു. അതല്ല, ശില്‍പ്പാ ഷെട്ടി വിവാദം പോലെ നോര്‍ത്ത് ഇന്‍ഡ്യന്‍ മീഡിയ ഇത് ഉയര്‍ത്തിക്കൊണ്ടു വരാതിരുന്നതാണ്‍ കാരണമെങ്കില്‍, ബൌദ്ധിക അടിമത്തത്തെക്കുറിച്ച് നമ്മുടെ പത്രപ്രവര്‍ത്തകര്‍ ലജ്ജിക്കണം. കാരണം, ഒരു മാസം മുന്‍പ്, ശില്‍പ്പാ ഷെട്ടിയെ കൊണ്ടാടിയവരാണിവര്‍. മനോരമ പ്രസിദ്ധീകരിച്ച ഒരു ലേഖനം മാത്രമാണ്‍ ആനന്ദിനെക്കുറിച്ച് കണ്ടത്. അതാകട്ടെ ആനന്ദ് ജോണ്‍ വംശീയതയുടെ ഇരയാണോ എന്ന് സംശയം പ്രകടിപ്പിക്കുന്ന ഡിഗ്നിഫൈഡായ ഒരു ലേഖനവും.
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073774707&articleType=lifestyle&contentId=2197793&BV_ID=@@@

സെലിബ്രിറ്റികളെ കൊണ്ടാടാനും ചെളി വാരിയെറിയാനും മടി കാണിക്കാത്ത മാധ്യമവള്‍ഗാറിറ്റി മലയാള മാധ്യമങ്ങള്‍ വേണ്ടെന്നു വെക്കുകയാണോ? പ്രത്യാശിക്കാം.

8 പിന്മൊഴികള്‍:

Anonymous Anonymous പറഞ്ഞു...

ഇത് മാധ്യമങ്ങളുടെ ഉന്നത സദാചാരത്തിന്‍റ പ്രതിഫലനമാണെന്ന് കരുതാനാവില്ല. ആനന്ദ് ജോണ്‍ കേരളത്തിലെ ഒരു ഗന്ധര്‍വന്‍റെ അടുത്ത ബന്ധുവാണെന്നാണ് കേള്‍ക്കുന്നത്. മാധ്യമങ്ങളെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതില്‍ ഒരിക്കലും മടികാണിക്കാത്ത ആളാണ് അദ്ദേഹം. ഈയിടെ അദ്ദേഹത്തിന്‍റെ മകന്‍റെ വിവാഹം കേരളത്തിലെ ഒരു ചാനല്‍ ലൈവായി കാണിക്കുന്നത് കാണാനിടയായി. വാര്‍ത്തകള്‍ വരുത്താനറിയാവുന്നവര്‍ക്ക് വാര്‍ത്തകള്‍ വരുത്താതിരിക്കാനും അറിയാം. അതാണ് കേരളത്തിലെ മാധ്യമരീതി. അദ്ദേഹത്തിന്‍റെ സ്വാധീനത്തില്‍ ആനന്ദ് ജോണിനെതിരെയുള്ള വാര്‍ത്തകള്‍ മുക്കിയതാണെന്നാണ് മാധ്യമരംഗത്തുനിന്നുള്ള വിവരം.മനോരമയാകട്ടെ ആനന്ദ് ജോണിനെ രക്തസാക്ഷിയാക്കുകയും ചെയ്യുന്നു.ഏതായാലും ഇത് ആശാവഹമായ മാധ്യമ മര്യാദയാണെന്ന് കരുതാനാവില്ല.

1:39 AM  
Blogger evuraan പറഞ്ഞു...

ഇതിനെപ്പറ്റി ബ്ലോഗിലാരും എഴുതാഞ്ഞതു എന്തേയെന്നു ആദ്യം ചിന്തിച്ചിരുന്നു -- ഡിസൈനര്‍ തുണികള്‍ ബ്ലോഗന്മാര്‍ ഉടുത്തു തുടങ്ങിയിട്ടില്ല എന്നതാവാം: ഭാഗ്യം..!

എങ്കിലും അതാരാ‍ണോ കേരളത്തിലെ ആ ഗന്ധര്‍വന്‍?

വാര്‍ത്തകള്‍ വരുത്താനറിയാവുന്നവര്‍ക്ക് വാര്‍ത്തകള്‍ വരുത്താതിരിക്കാനും അറിയാം.


വാര്‍ത്ത മുക്കിയാല്‍ രക്ഷപെടുക ഒരു പക്ഷെ നാട്ടില്‍ സാദ്ധ്യമായേക്കും. മറുനാട്ടിലെ കോടതികളില്‍, കുറ്റം ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാല്‍ ശിക്ഷ വിധിക്കുന്നതില്‍ യാതൊരു ഉളുപ്പും ഉണ്ടാവില്ലായിരിക്കാം.. അതിനി മറുനാടന്‍ കോടതികള്‍ മലയാളം പത്രങ്ങള്‍ വായിക്കാത്തതിലുള്ള ഗുണമാണോ എന്നറിയില്ല.

6:10 AM  
Blogger ഷാജുദീന്‍ പറഞ്ഞു...

അദ്ദേഹത്തിന്‍റെ സ്വാധീനത്തില്‍ ആനന്ദ് ജോണിനെതിരെയുള്ള വാര്‍ത്തകള്‍ മുക്കിയതാണെന്നാണ് മാധ്യമരംഗത്തുനിന്നുള്ള വിവരം

എന്തൊരു വിവരം! എവിടെ നിന്നാ ഈ വിവരം കിട്ടിയതെന്നു കൂടി അനോനി പറയണമായിരുന്നു. ഒരു മാധ്യമത്തല്ലല്ലേ കിടക്കട്ടെ എന്ന് കരുതി അദ്ദേഹം ഒരു വിവരം പങ്കു വച്ചിരിക്കുന്നു. അതും തനി വങ്കത്തരം- യേശുദാസ് ഭാര്യയുടെ ബന്ധുവിനെതിരേ വാര്‍ത്ത കൊടുക്കരുതെന്ന് മാധ്യമങളോട് അഭ്യര്‍ഥിക്കുന്ന കൂട്ടത്തിലാണെന്ന് ഏതായാലുംഞാന്‍ വിശ്വസിക്കുന്നില്ല. ദയവായി അനോനി തന്റെ വിവരത്തിന്റെ അടിസ്ഥാനം വിശദീകരിക്കണം.

10:45 AM  
Anonymous Anonymous പറഞ്ഞു...

ഷാജുദ്ദീന് കേരളത്തിലെ ഗന്ധര്‍വനെക്കുറിച്ച് വളരെക്കുറച്ചേ അറിയാമെന്നു തോന്നുന്നു.അതും മാധ്യമങ്ങള്‍ പകര്‍ന്നു തന്ന വിവരം!മിത്തുകള്‍ സൃഷ്ടിക്കുകയാണ് മാധ്യമങ്ങളുടെ പ്രധാന ധര്‍മമെന്ന് റൊളാങ് ബാര്‍ത്ത് വളരെ മുന്‍പേ തെളിയിച്ചതാണല്ലോ!

അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍ സിനിമാ, സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരോടെങ്കിലും 5 മിനിറ്റ് ഒന്നു സംസാരിച്ചു നോക്കു.

മറ്റൊന്ന്, മാധ്യമങ്ങളുടെ പ്രവര്‍ത്തന രീതി എങ്ങനെയാണെന്ന് കഴിഞ്ഞ 11 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് നന്നായി അറിയാം.

1:01 AM  
Anonymous Anonymous പറഞ്ഞു...

മറ്റൊന്നു കൂടി, ആനന്ദ് ജോണിനെതിരെയുള്ള കേസ് വംശീയ വിദ്വേഷമായി ചിത്രീകരിക്കാനുള്ള ശ്രമം കേരളത്തിലെ പ്രമുഖ പത്രം നടത്തുന്നുണ്ട്. ഇതിനുപിന്നിലും തികച്ചും വാര്‍ത്താധിഷ്ഠിതമല്ലാത്ത ചില ബന്ധങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

1:29 AM  
Anonymous valluvanadan പറഞ്ഞു...

അനോണിമസിന്റെ വാദം അത്ര ചുമ്മാതൊന്നും തള്ളിക്കളയാന്‍ കളിയില്ല ചേട്ടന്മാരെ, മലയാള മനോര ആനന്ദ് ജോണ്‍ വംശീയ വാദനത്തിന്റെ രക്തസാക്ഷിയായെന്ന് എഴുതി. അതു ശരിയോ തെറ്റോ അറിയില്ല. എന്നാല്‍ മനോരമയുടെ ഓണ്‍ലൈനില്‍ ആനന്ദ് ജോണിന്റെ പിക്ചര്‍ ഗാലറി കൊടുത്തിട്ടുണ്ട്. ഒരു പെണ്ണില്ലാതെ നേര നില്‍ക്കാനുള്ള കെല്‍പ് പോലും അദ്ദേഹത്തിനില്ലെന്ന് ആ ചിത്രങ്ങള്‍ കാണുന്ന സാധാരണക്കാരന് തെറ്റിദ്ധാരണ തോന്നും.

11:56 PM  
Blogger padmanabhan namboodiri പറഞ്ഞു...

ഉഗ്രന് ചര്‍ച്ച. നടക്കട്ടെ.നടന്നേടത്തോളം ചര്ച്ചയില് ശരിയുമുണ്ടു;തെറ്റുമുണ്ട്.

8:51 AM  
Anonymous ആനന്ദ് ജോണ്‍ സപ്പോര്‍ട്ടേഴ്സ് പറഞ്ഞു...

ദയവായി സന്ദര്‍ശിക്കൂ:
http://wesupportanandjon.blogspot.com/

10:48 AM  

Post a Comment

ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍:

Create a Link

<< Home