Wednesday, October 18, 2006

നെയ്യാര്‍ ജലവും മാധ്യമമന:സാക്ഷിയും

നെയ്യാ‍ര്‍ ജലവും തമിഴ്‌നാടിന്‍ തീറെഴുതാനുള്ള വി.എസ്. സര്‍ക്കാരിന്റെ തീരുമാനത്തില്‍ കേരള ജനതയുടെ ജിഹ്വയായ മാധ്യമങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു?

1. തമിഴ്‌നാട്ടില്‍ വലിയ താത്പര്യങ്ങളുള്ള മനോരമ ഗ്രൂപ്പിന്‍ ഇതൊരു വിഷയമേയല്ല
2. ദീപിക, മംഗളം, കേരളകൌമുദി, ദേശാഭിമാനി തുടങ്ങിയ കേസരിപ്പത്രങ്ങള്‍ ഈ വിഷയം അറിഞ്ഞ മട്ടില്ല.
3. മാതൃഭൂമിയും മാധ്യമവും മാത്രമാണ്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടുള്ളത്.

ഇന്നും കേരളത്തില്‍ 70 ശതമാനം ജനങ്ങള്‍ക്ക് ഉപയോഗയോഗ്യമായ കുടിവെള്ളം ലഭ്യമല്ല. ആകെ ഭൂമിയില്‍ ജലസേചന സൌകര്യമുള്ളത് 15% മാത്രം. തമിഴ്‌നാട് ഈ രംഗത്ത് വളരെ മുന്നിലാണ്‍. സ്വന്തം ജനങ്ങള്‍ക്ക് ലഭ്യമാക്കാതെ സൂക്ഷിച്ച സമ്പത്ത് അന്യന്‍ തീറെഴുതാന്‍ ഈ രാഷ്ട്രീയപാര്‍ട്ടി കാണിക്കുന്ന വ്യഗ്രത ആര്‍ക്കു വേണ്ടിയാണ്‍? നെയ്യാറിലെ ജലമില്ലെങ്കില്‍ തിരുവനന്തപുരം ജില്ലയിലെ ജനങ്ങള്‍ കുടിക്കാനും കുളിക്കാനും എവിടെപ്പോകും?

മുല്ലപ്പെരിയാറും, ശിരുവാണിയും, പറമ്പിക്കുളം-ആളിയാറും പഠിപ്പിച്ച പാഠങ്ങള്‍ സൌകര്യപൂര്‍വ്വം മറക്കുന്ന വി.എസ് സര്‍ക്കാര്‍, പാവപ്പെട്ട മലയാളിയുടെ പുറകില്‍ കത്തിയാഴ്ത്തുമ്പോള്‍ മാധ്യമഭൂതങ്ങള്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നു. ഒരു മുഖം‌മൂടി കൂടി അഴിഞ്ഞു വീഴുന്നു.